Question:

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bസഹകരണ ബാങ്കുകൾ

Cആർ.ബി.ഐ

Dദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാർഡ്)

Answer:

D. ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാർഡ്)

Explanation:

ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാർഡ്)

  • നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ് എന്നാണ് നബാർഡിന്റെ പൂർണ നാമം.
  • ആസ്ഥാനം - മുംബൈ
  • കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ഭാരതത്തിലെ ദേശീയ ബാങ്ക് -നബാർഡ് 
  • നബാർഡ് നിലവിൽ വന്ന വർഷം - 1982 ജൂലൈ 12 
  • നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പഠിക്കാനും വേണ്ട നിർദേശങ്ങൾ സമർപ്പിക്കാനും സർക്കാർ നിയോഗിച്ച കമ്മീഷൻ - ബി ശിവരാമൻ കമ്മീഷൻ
  • ഗ്രാമീണ, കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക് - നബാർഡ് 
  • നബാർഡിന്റെ പ്രഥമ ചെയർമാൻ - എം.രാമകൃഷ്ണയ്യ 
  • 'ചെറുകിട വായ്പകളുടെ നിയന്ത്രകൻ' എന്നറിയപ്പെടുന്ന ബാങ്ക് - നബാർഡ് 
  • ദക്ഷിണ-കിഴക്കൻ ഏഷ്യയിലെ ആദ്യ Centre for Climate Change (CCC) ലഖ്‌നൗവിൽ സ്ഥാപിച്ച ബാങ്ക് - നബാർഡ് 
  • കേരളത്തിൽ നബാർഡിന്റെ റീജിയണൽ ഓഫീസ് സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം

Related Questions:

ഏത് ബാങ്കിലാണ് സിൻഡിക്കേറ്റ് ബാങ്ക് ലയിച്ചത്?

undefined

വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് പാസ്സാക്കിയ വര്‍ഷം ഏത് ?

Drawing two parallel transverse line across the face of a cheque is called :

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത് ?