🔹രക്തത്തിൽ ഏറ്റവുമധികമായി കാണപ്പെടുന്ന കോശങ്ങളാണ് അരുണരക്താണുക്കൾ അഥവാ എരിത്രോസൈറ്റുകൾ.
🔹ഇവയിൽ കോശമർമ്മം ഉൾപ്പെടെയുള്ള മിക്ക കോശഭാഗങ്ങളും ഉണ്ടാവുകയില്ല.
🔹മജ്ജയിൽ രൂപം കൊള്ളുന്ന അരുണരക്താണുക്കൾ 100-120 ദിവസം ശരിരത്തിൽ ചംക്രമണം ചെയ്യപ്പെടുന്നു.
🔹മനുഷ്യശരീരത്തിലെ കോശങ്ങളിൽ നാലിലൊന്നോളം അരുണരക്താണുക്കളാണ്.
🔹ഓക്സിജൻ രക്തത്തിലൂടെ കലകളിലെത്തിക്കുന്നത് അരുണരക്താണുക്കളാണ്.