Question:
'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി?
Aആറന്മുള ഉത്രട്ടാതി
Bചമ്പക്കുളം
Cനെഹ്റു ട്രോഫി
Dപായിപ്പാട്
Answer:
C. നെഹ്റു ട്രോഫി
Explanation:
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.