Challenger App

No.1 PSC Learning App

1M+ Downloads
ദത്താവകാശ നിരോധന നയം ഇന്ത്യയിൽ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്?

Aഡൽഹൗസി

Bമിന്റോ

Cമൗണ്ട് ബാറ്റൻ

Dവെല്ലസ്ലി

Answer:

A. ഡൽഹൗസി

Read Explanation:

ഇന്ത്യയിലെ ബ്രിട്ടിഷ്സാമ്രാജ്യത്തിന്റെ വികസനത്തിനുവേണ്ടി 1848ന്മുതൽ 1856 വരെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് ദത്തപഹാരനയം അഥവാ ദത്തവകാശനിരോധന നയം, (Doctrine of lapse). യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്തപഹാര നയത്തിലൂടെ ഡൽഹൗസി പ്രഭുവിനു കഴിഞ്ഞു. ദത്തപഹാരനയം അനുസരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രഭാവത്തിൻ കീഴിലായിരുന്ന ഒരു സാമന്തരാജ്യത്തിലെ (Dependent State) ഭരണാധികാരി അയോഗ്യനാണെന്ന് തെളിയുകയാണെങ്കിലോ മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിലോ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.


Related Questions:

പോക്സോ നിയമം ഭേദഗതി ചെയ്ത വർഷം ?
POCSO നിയമപ്രകാരം കുട്ടികളെ അശ്ലീല ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നത് എത്ര Section-ലാണ് പ്രതിപാദിക്കുന്നത്?
ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ , അംഗങ്ങൾ എന്നിവർ രാജിക്കത്ത് നൽകേണ്ടതാർക്ക് ?
Indian Council Act was passed in :
സർക്കാർ അനുവദിച്ചതിലും കൂടുതൽ അളവിൽ മദ്യം മറ്റ് ലഹരി പദാർത്ഥങ്ങളോ കൈവശം വെക്കുന്നത് നിരോധിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?