മറ്റുജീവികളുടെ വിസർജ്യവസ്തുക്കളെ ഭക്ഷണമാക്കുന്ന ജീവികൾ ഇവയിൽ എത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
Aസാപ്രോസോയിക്
Bപരാദജീവികൾ
Cമിക്സോട്രോഫിക്
Dകോപ്രോസോയിക്
Answer:
D. കോപ്രോസോയിക്
Read Explanation:
ഹെറ്ററോട്രോഫിസം
ഹെറ്ററോഫൈറ്റുകൾ ഭക്ഷണത്തിനായി മറ്റ് ജീവികളെ ആശ്രയിക്കുന്നു
ഹോളോസോയിക്, സാപ്രോസോയിക്, പരാദജീവനം, മിക്സോട്രോഫിക് അല്ലെങ്കിൽ കോപ്രോസോയിക് എന്നിങ്ങിനെ ഇവയെ തരം തിരിച്ചിരിക്കൂന്നു
ഹോളോസോയിക് പോഷണത്തിൽ ഒരു ജീവി ഖര, ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതും ആന്തരിക സംസ്കരണവും ഉൾക്കൊള്ളുന്നു. അതിൽ സസ്യഭുക്കുകൾ, മാംസഭുക്കുകൾ, മിശ്രഭോജികൾ എന്നിവ ഉൾപ്പെടുന്നു
സാപ്രോസോയിക് പോഷണത്തിൽ ചത്തതും ചീഞ്ഞതുമായ ജൈവവസ്തുക്കൾ ഭക്ഷണമാകുന്നു. ഈ തരത്തിലുള്ള ജീവികൾ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുന്നു.ഉദാ: ഫംഗസ്
പരാദജീവികൾ മറ്റ് ജീവജാലങ്ങളിൽ ജീവിക്കുകയും ആതിഥേയനു ദോഷം വരുന്ന രീതിയിൽ അതിൽ നിന്ന് ഭക്ഷണം നേടുകയും ചെയ്യുന്നു.ഉദാ: പേൻ, ലോറാന്തസ്
മിക്സോട്രോഫിക് പോഷണത്തിൽ ജീവികൾ വിവിധ തരത്തിലുള്ള പോഷണം പ്രകടിപ്പിക്കുന്നു. യുഗ്ലീന പോലുള്ള ജീവികൾ ഓട്ടോട്രോഫിസവും ഹോളോസോയിക് പോഷണവും സപ്രോസോയിക് പോഷണവും പ്രകടിപ്പിക്കുന്നു.
കോപ്രോസോയിക് പോഷണം പ്രകടമാക്കുന്ന ജീവികൾ മറ്റുജീവികളുടെ വിസർജ്യവസ്തുക്കളെ ഭക്ഷണമാക്കുന്നു.