Question:

സ്പോട്ടട് ഫിവർ എന്ന രോഗത്തിന് കാരണമായ രോഗാണു ഏത് വിഭാഗത്തിൽപ്പെടുന്നു?

Aറിക്കറ്റ്സിയ

Bവൈറസ്

Cഫംഗസ്

Dപ്രോട്ടോസോവ

Answer:

A. റിക്കറ്റ്സിയ

Explanation:

സ്പോട്ടട് ഫിവർ

  • റിക്കറ്റ്സിയ ജനുസ്സിൽ പെടുന്ന വിവിധ ഇനം ബാക്ടീരിയകൾ മൂലമുണ്ടാകുന്ന പകർച്ചവ്യാധി
  • ഈ ബാക്ടീരിയകൾ പ്രാഥമികമായി രോഗബാധിതരായ ചെള്ളുകളുടെ കടിയിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്
  • പനി, ഓക്കാനം, ഛർദ്ദി, തലവേദന, പേശിവേദന എന്നിവയാണ് പ്രാഥമിക  രോഗലക്ഷണങ്ങൾ.
  • പിന്നീട് ശരീരത്തിൽ പുള്ളികളും പ്രത്യക്ഷമാകും
  • ഡോക്സിസൈക്ലിൻ മുതലായ ആൻറിബയോട്ടിക്കുകളാണ് പ്രഥമികമായും ഈ രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് 

ബാക്ടീരിയ മൂലമുണ്ടാകുന്ന മറ്റ് ചില പ്രധാന  രോഗങ്ങൾ 

  • ലെപ്രസി (കുഷ്ഠം)
  • സിഫിലിസ്
  • മെനിൻജൈറ്റിസ്
  • ഗൊണൊറിയ
  • പെർറ്റുസിസ് (വില്ലൻ ചുമ)
  • മാൾട്ടാ പനി
  • ടൈഫോയ്ഡ്
  • റ്റെറ്റനസ്
  • നിമോണിയ
  • പ്ലേഗ്
  • കോളറ
  • ട്യൂബർകുലോസിസ് (ക്ഷയം)
  • ആന്ത്രാക്സ്
  • ഡിഫ്തീരിയ
  • ബോട്ടുലിസം
  • എലിപ്പനി

Related Questions:

താഴെപ്പറയുന്നതിൽ ഏതാണ് ഒരു വൈറസ് രോഗം?

ക്ഷയ രോഗത്തിന് കാരണമായ രോഗാണു :

ജലദോഷത്തിനു കാരണമായ രോഗാണു :

കോവിഡുമായി ബന്ധപ്പെട്ടു' Swab Seq' എന്താണ്?

വൈഡൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?