App Logo

No.1 PSC Learning App

1M+ Downloads

ബിജോൽപ്പാദക നളികകളുടെ ആന്തരഭിത്തിയിൽ കാണപ്പെടുന്ന ഏത് കോശങ്ങളാണ് പുംബീജം ഉല്പാദിപ്പിക്കുന്നത്?

Aമെയിൽ ജേം കോശങ്ങൾ

Bസെർറ്റോളി കോശങ്ങൾ

Cലെയ്ഡിഗ് കോശങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. മെയിൽ ജേം കോശങ്ങൾ

Read Explanation:

ബീജോൽപാദന നളിക

  • വൃഷണത്തിനുള്ളിലെ അറകളെ അറിയപ്പെടുന്നത് -വ്യഷ്ണാന്തര ഇതളുകൾ (Testicular lobules)
  • ഇതിനുള്ളിലാണ് ബീജോൽപാദന നളികകൾ (Seminiferous tubule) കാണപ്പെടുന്നുത്  
  • സാധാരണയായി, 1 മുതൽ 3 വരെ ബീജോൽപാദന നളികകളാണ് കാണപ്പെടാറുള്ളത്  
  • പുംബീജം ഉണ്ടാകുന്നത് വൃഷണങ്ങളിലെ ബീജോൽപാദന നളികകളിലാണ്.

ബിജോൽപ്പാദക നളികകളുടെ ആന്തരഭിത്തിയിൽ 2 തരം കോശങ്ങൾ ഉണ്ട്:

  1. പുംബീജ ജനക കോശങ്ങൾ (Male germ cells) - ഊനഭംഗം വഴി പുംബീജം (Sperm) ഉല്പാദിപ്പിക്കുന്നു.
  2. സെർറ്റോളി കോശങ്ങൾ (Sertoli cells) - പുംബീജങ്ങൾക്ക് പോഷണം നൽകുന്നു.
  • ബിജോൽപ്പാദന നളികയുടെ ബാഹ്യഭാഗത്ത് കാണപ്പെടുന്ന കോശങ്ങൾ - കലാന്തരകോശങ്ങൾ (Interstitial cells/ leyding cells)
  • പുരുഷ ഹോർമോണുകളായ ആൻഡ്രോജനുകൾ ഇത്‌ ഉത്പാദിപ്പിക്കുന്നു.

Related Questions:

ബീജസങ്കലനം മനുഷ്യശരീരത്തിന്റെ ഏത് ഭാഗത്തുവെച്ച് നടക്കുന്നു ?

കൃത്യമായ പ്രജനനകാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്

അണ്ഡാശയത്തിൽ ദ്വിതീയ പക്വത സംഭവിക്കുന്നു എവിടെ ?

മനുഷ്യ പ്രായപൂർത്തിയായ സ്ത്രീകളിൽ ഓക്സിടോസിൻ ......

ബിജോൽപ്പാദന നളികയുടെ ബാഹ്യഭാഗത്ത് കാണപ്പെടുന്ന ഏത് കോശങ്ങളാണ് പുരുഷ ഹോർമോണുകളായ ആൻഡ്രോജനുകൾ ഉത്പാദിപ്പിക്കുന്നത്?