Question:

കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

Aസില്‍വര്‍ ബ്രോമൈഡ്‌

Bസില്‍വര്‍ അയഡൈഡ്

Cകോപ്പര്‍ സള്‍ഫൈറ്റ്‌

Dഅലൂമിനിയം സള്‍ഫൈറ്റ്‌

Answer:

B. സില്‍വര്‍ അയഡൈഡ്

Explanation:

സിൽവർ 

  • സിൽവറിന്റെ രാസസമവാക്യം - Ag ( Argentum )
  • ആറ്റോമിക നമ്പർ - 47 
  • ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം - സിൽവർ 
  • കുലീന ലോഹം എന്നറിയപ്പെടുന്നു 
  • കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന സിൽവർ സംയുക്തം - സില്‍വര്‍ അയഡൈഡ്
  • ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം - സിൽവർ ബ്രോമൈഡ് 
  • പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹമാണ് സിൽവർ 

Related Questions:

താഴെപ്പറയുന്നവയിൽ ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്നത് ഏതെല്ലം ?

1.ഫിനോൾ

2.ബോറിക് ആസിഡ്

3.ക്ലോറോഫോം

4. പാരസെറ്റമോൾ 

ഒരു വാതകത്തിനെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം

ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം:

ഘനജലത്തിലുള്ള ഹൈഡ്രജന്‍റെ ഐസോടോപ്പ് :

ആദ്യത്തെ കൃതൃമ പ്ലാസ്റ്റിക് ഏത് ?