1931-ൽ ജപ്പാൻ്റെ മഞ്ചൂറിയൻ അധിനിവേശത്തെക്കുറിച്ച് അന്വേഷിക്കാൻ ലീഗ് ഓഫ് നേഷൻസ് നിയോഗിച്ച കമ്മീഷൻ ഏത്?
Answer:
C. ലിറ്റൺ കമ്മീഷൻ
Read Explanation:
ലിറ്റൺ കമ്മീഷൻ
- 1931-ൽ നടന്ന ജപ്പാൻ്റെ മഞ്ചൂറിയൻ അധിനിവേശം തങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമായി ചൈന സർവ രാജ്യ സഖ്യത്തിൽ അവതരിപ്പിച്ചു
- ഇതിനോടൊകം തന്നെ ജപ്പാൻ്റെ സൈനിക അധിനിവേശം അന്താരാഷ്ട്ര തലത്തിൽ യദ്ധഭീതിക്ക് കാരണമാവുകയും ചെയ്തിരുന്നു
- ഈ പ്രശ്നത്തെക്കുറിച്ച് പരിശോധിച്ച് റിപ്പോര്ട്ട് സമർപ്പിക്കുവാൻ സർവ രാജ്യ സഖ്യം ബൾവർ-ലിട്ടനെ അദ്ധ്യക്ഷനാക്കി കൊണ്ട് ഒരു കമ്മീഷനെ നിയോഗിച്ചു
- ആറാഴ്ച കാലയളവിൽ, ലിറ്റൺ കമ്മീഷൻ ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തി,1932 സെപ്റ്റംബറിൽ അതിൻ്റെ റിപ്പോർട്ട് സമർപ്പിച്ചു.
- ജപ്പാൻ്റെ ആക്രമണത്തെ വിമർശിച്ചു കൊണ്ടുള്ളതും,അധിനിവേശ മേഖലയിൽ നിന്ന് ജാപ്പനീസ് സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നതായിരുന്നു റിപോർട്ട്
- എന്നാൽ കമ്മീഷൻ റിപോർട്ട് ജപ്പാന് സ്വീകാര്യമായിരുന്നില്ല
- മഞ്ചൂരിയ വിട്ടുപോകാൻ സർവ രാജ്യ സഖ്യം ജപ്പാനോട് ആവശ്യപ്പെട്ടുവെങ്കിലും ജപ്പാൻ വിസമ്മതിച്ചു
- സർവ രാജ്യ സഖ്യത്തിലെ അംഗത്വം ജപ്പാൻ ഉപേക്ഷിക്കുകയും ചെയ്തു..