Question:
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ?
Aജെ.വി.പി.കമ്മീഷൻ
Bഫസൽ അലി കമ്മീഷൻ
Cഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ
Dഎസ്.കെ.ധർ കമ്മീഷൻ
Answer:
B. ഫസൽ അലി കമ്മീഷൻ
Explanation:
1953 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിക്കുന്നതിനെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി നിയമിച്ച കമ്മീഷൺ ആണ് ഫസൽ അലി കമ്മീഷൺ. കമ്മീഷന്റെ തലവൻ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫസൽ അലിയായിരുന്നു. സർദാർ കെ.എം. പണിക്കർ, എച്ച്.എൻ.കുൻസ്രു എന്നിവരായിരുന്നു ഈ സമിതിയിലെ മറ്റു അംഗങ്ങൾ. ഫസൽ അലി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1956 ൽ സംസ്ഥാന പുനരേകീകരണ നിയമം (The States Reorganisation Act of 1956) നിലവിൽ കൊണ്ടുവന്നത്.