Question:
പഞ്ചായത്തിരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ആദ്യമായി ശുപാർശ ചെയ്ത കമ്മറ്റി ?
Aഎൽ. എം. സിംഗ്‌വി കമ്മിറ്റി.
Bപാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മറ്റി
Cഅശോക് മേത്താകമ്മിറ്റി
Dപി.കെ.തുങ്കൻ കമ്മറ്റി
Answer:
A. എൽ. എം. സിംഗ്‌വി കമ്മിറ്റി.
Explanation:
പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ സംസ്ഥാനം -രാജസ്ഥാൻ
നിലവിൽ വന്ന ജില്ല -നാഗൂർ (1959 ഒക്ടോബർ 2)
പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് -ബൽവന്ത്റായ് മേത്ത
പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം -ആന്ധ്രപ്രദേശ്
"committee on panchayati raj institutions " എന്നറിയപെടുന്നത് -അശോക് മേത്ത കമ്മിറ്റി
അശോക് മേത്ത കമ്മിറ്റിയിൽ അംഗമായ മലയാളി -ഇ . എം . എസ്
പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് -1993 ഏപ്രിൽ 24
പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി : 73-ാം ഭേദഗതി 1992
1989 - ൽ തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി : പി. കെ. തുംഗൻ കമ്മിഷൻ
ത്രിതല പഞ്ചായത്ത് സംവിധാനം ശിപാർശ ചെയ്ത, എൽ എം സിംഗ്വി കമ്മിറ്റിയെ നിയമിച്ച ഇന്ത്യൻ പ്രധാനമന്ത്രി : രാജീവ് ഗാന്ധി.
ഇന്ത്യയിലെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉന്നമനത്തിനായി പഠനം നടത്തി നിർദേശങ്ങൾ നൽകാൻ ജനതാ ഗവൺമെൻറ് നിയോഗിച്ച കമ്മീഷനാണ് അശോക് മേത്ത കമ്മറ്റി