Question:

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെപ്പറ്റി പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റിയേത് ?

Aരാജാചെല്ലയ്യ കമ്മിറ്റി

Bമല്‍ഹോത്ര കമ്മിറ്റി

Cനരസിംഹം കമ്മിറ്റി

Dഖേല്‍ക്കാര്‍ കമ്മിറ്റി

Answer:

C. നരസിംഹം കമ്മിറ്റി

Explanation:

  • ഇന്ത്യയിലെ ആദ്യ ബാങ്ക് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770 ,കൊൽക്കത്ത )
  • പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് 
  • പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ - ലാലാ ലജ്പത്റായ് 
  • ഇന്ത്യൻ ബാങ്കിംഗ് മേഖലയെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി - നരസിംഹം കമ്മിറ്റി 
  • ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് - അലഹബാദ് ബാങ്ക് ( 1865 )
  • ഇന്ത്യക്ക് പുറത്ത് ശാഖ തുറന്ന ആദ്യ ഇന്ത്യൻ ബാങ്ക് - ബാങ്ക് ഓഫ് ഇന്ത്യ ( 1946 ൽ ലണ്ടൻ )
  • ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് - ബംഗാൾ ബാങ്ക് (1784 )
  • സേവിംഗ്സ് അക്കൌണ്ട് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് - പ്രസിഡൻസി ബാങ്ക് ( 1830 )

Related Questions:

ഇന്ത്യയിലെ ആദ്യത്തെ യുപിഐ എ ടി എം സ്ഥാപിച്ച കമ്പനി ഏത് ?

ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

i. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാങ്കുകളെയാണ് ഇന്ത്യയിലെ ഷെഡ്യൂൾഡ് ബാങ്കുകൾ സൂചിപ്പിക്കുന്നത്.

ii. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് പദവിയുണ്ട്.

iii. 2021ൽ PayTM പേയ്മെന്റ് ബാങ്കിന്‌ RBI ‘ഷെഡ്യൂൾഡ്’ പദവി നൽകി.

iv. സെൻട്രൽ ബാങ്കിന് ആനുകാലിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്.

ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?

UPI വഴിയുള്ള പണമിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനായി ഇന്ത്യയുടെ UPI സംവിധാനവുമായി ബന്ധിപ്പിക്കപ്പെട്ട ' പേയ്നൗ ' എന്ന ഓൺലൈൻ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോം ഏത് രാജ്യത്തിന്റേതാണ് ?

ഇന്ത്യയിൽ ബാങ്കിങ് ഓംബുഡ്സ്മാൻ നിയമിക്കപ്പെട്ട വർഷം ഏത് ?