രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് നിയമിച്ച കമ്മിറ്റി ഏത് ?
Aബട്ട്ലർ കമ്മിറ്റി
Bക്രിപ്സ് മിഷൻ
Cസൈമൺ കമ്മീഷൻ
Dകാബിനറ്റ് മിഷൻ
Answer:
B. ക്രിപ്സ് മിഷൻ
Read Explanation:
ക്രിപ്സ് മിഷൻ
1942 മാർച്ചിലാണ് ക്രിപ്സ് മിഷൻ ഇന്ത്യയിൽ എത്തിയത് .
രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളുടെ പക്ഷത്ത് ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം.
പ്രമുഖ ബ്രിട്ടീഷ് ലേബർ പാർട്ടി രാഷ്ട്രീയക്കാരനായ സർ സ്റ്റാഫോർഡ് ക്രിപ്‌സാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
യുദ്ധാനന്തരം ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകുമെന്നും പുതിയ ഭരണഘടന രൂപീകരിക്കാൻ ഒരു ഭരണഘടനാ അസംബ്ലി വിളിച്ചുകൂട്ടുമെന്നും മിഷൻ വാഗ്ദാനം നൽകി .
ഡൊമിനിയൻ പദവിക്ക് പകരം ഉടനടി സ്വാതന്ത്ര്യം ആവശ്യപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ നിർദ്ദേശം നിരസിച്ചു.
മുസ്ലീങ്ങൾക്കു മാത്രമായി പാകിസ്താൻ എന്നൊരു രാജ്യം രൂപീകരിക്കുന്നതിനു പര്യാപ്തമായ നിർദ്ദേശങ്ങളില്ലാതിരുന്നതിനാൽ ക്രിപ്സിന്റെ നിർദ്ദേശങ്ങളെ മുസ്ലീം ലീഗും സ്വീകരിച്ചില്ല