Question:
മൗലിക കടമകളെക്കുറിച്ച് ശുപാർശകൾ നൽകുന്നതിനായി 1976-ൽ കോൺഗ്രസ്സ് പാർട്ടി രൂപീകരിച്ച കമ്മിറ്റി?
Aരാജമന്നാർ കമ്മിറ്റി
Bപുഞ്ചി കമ്മിറ്റി
Cമൽഹോത്ര കമ്മിറ്റി
Dസ്വരൺസിംഗ് കമ്മിറ്റി
Answer:
D. സ്വരൺസിംഗ് കമ്മിറ്റി
Explanation:
സ്വരൺസിങ് കമ്മിറ്റി
- 1976 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി സർദാർ സ്വരൺ സിങ്ങിന്റെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിക്ക് രൂപം നൽകി.
- ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും പഠിക്കുകയായിരുന്നു കമ്മിറ്റിയുടെ ദൗത്യം.
- മൗലിക കർത്തവ്യങ്ങൾക്കായി പുതിയ ഭാഗം ഭരണഘടനയിൽ കൂട്ടിച്ചേർക്കണം എന്നായിരുന്നു കമ്മിറ്റി മുന്നോട്ട് വച്ച് നിർദേശം.
- സ്വരൺസിങ് കമ്മിറ്റി 8 മൗലിക കർത്തവ്യങ്ങളാണ് നിർദ്ദേശിച്ചതെങ്കിലും 42-ാം ഭരണഘടന ഭേദഗതിയിലൂടെ 10 മൗലിക കർത്തവ്യങ്ങളാണ് ഉൾപ്പെടുത്തിയത്.
- 1948ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അനുച്ഛേദം 29(1) ഉദ്ധരിച്ചു കൊണ്ടാണ് മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തണം എന്ന് സ്വരൺസിങ് കമ്മിറ്റി നിർദ്ദേശിച്ചത്.
42-ാം ഭരണഘടനാ ഭേദഗതി
- 1976ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി
- 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ, ഭരണഘടനയിൽ 'IV A' എന്നൊരു പുതിയ ഭാഗം ചേർക്കപ്പെട്ടു.
- ഭാഗം 'IV A'ൽ ആർട്ടിക്കിൾ 51 A (a-j) എന്ന ഒറ്റ അനുച്ഛേദമാണ് ഉൾപ്പെടുത്തിയത്.
- പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.
- 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.
- മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ ഭരണഘടനയിൽ നിന്നാണ്.
- മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്
- ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
- മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി - H R ഗോഖലെ
86-ാം ഭരണഘടനാ ഭേദഗതി
- 2002ലെ 86-ാം ഭരണഘടന ഭേദഗതിയിലൂടെ മൗലിക കടമകളുടെ എണ്ണം 11 ആയി.
- ആറു വയസ്സ് മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കേണ്ടത് രക്ഷിതാക്കളുടെ മൗലിക കടമയാക്കി കൊണ്ടാണ് ഭേദഗതി പുറപ്പെടുവിച്ചത്
- അങ്ങനെ അനുഛേദം 51 A യിൽ ഉപവകുപ്പുകൾ 'a' മുതൽ 'k' ആയി.
മൗലിക കടമകൾ
ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 51 A പ്രകാരം നിലവിലുള്ള മൗലിക കടമകൾ ചുവടെ നൽകിയിരിക്കുന്നവയാണ് :
- a) ഭരണഘടനയെ അനുസരിക്കുകയും, അതിൻറെ ആദർശങ്ങളെയും, സ്ഥാപനങ്ങളെയും, ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ആദരിക്കുകയും ചെയ്യുക.
- b) സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നമ്മുടെ ദേശീയ സമരത്തിന് പ്രചോദനം നൽകിയ മഹനീയ ആദർശങ്ങളെ പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക
- c) ഭാരതത്തിൻറെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക
- d) രാജ്യത്തെ കാത്തുസൂക്ഷിക്കുകയും ദേശീയ സേവനമനുഷ്ഠിക്കുവാൻ ആവശ്യപ്പെടുമ്പോൾ അനുഷ്ഠിക്കുകയും ചെയ്യുക
- e) മതപരവും, ഭാഷാപരവും, പ്രാദേശികവും, വിഭാഗീയവുമായ വൈവിധ്യങ്ങൾക്ക് അതീതമായി ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും ഇടയിൽ സൗഹാർദവും പൊതുവായ സാഹോദര്യമനോഭാവവും പുലർത്തുക. സ്ത്രീകളുടെ അന്തസ്സിന് കുറവ് വരുത്തുന്ന ആചാരങ്ങൾ പരിഹസിക്കുക
- f ) നമ്മുടെ സമ്മിശ്ര സംസ്കാരത്തിൻറെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക
- g ) വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും ഉൾപ്പെടുന്ന പ്രകൃത്യാലുഉള്ള പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവികളോട് കാരുണ്യം കാണിക്കുകയും ചെയ്യുക
- h ) ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവവും വികസിപ്പിക്കുക
- i ) പൊതുസമ്പത്ത് സംരക്ഷിക്കുകയും, അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.
- j ) എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക.
- k ) 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക.