ഇന്ത്യയിൽ ഇന്ന് നിലവിലില്ലാത്ത വാർത്താവിനിമയ ഉപാധി ?
Aടെലിഗ്രാഫ്
Bതപാൽ
Cറേഡിയോ
Dടെലിഫോൺ
Answer:
A. ടെലിഗ്രാഫ്
Read Explanation:
ടെലിഗ്രാഫ് - ഭൂതലത്തിലൂടെ കമ്പികൾ വലിച്ചുകെട്ടി അവയിലൂടെ പ്രത്യേകം ക്രോഡീകരിച്ച കോഡുകളിലേക്കുള്ള സന്ദേശങ്ങൾ പ്രസാരണം ചെയ്തുകൊണ്ട് വാർത്താവിനിമയം നടത്തിയ രീതി
ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരങ്ങൾക്കും വെവ്വേറെ കോഡുകൾ ഇതിൽ ഉപയോഗിച്ചിരുന്നു
അയക്കുന്നിടത്ത് അക്ഷരങ്ങളെ കോഡുകളാക്കി മാറ്റിയും സ്വീകരിക്കുന്നിടത്ത് അവയെ തിരികെ വാക്കുകളാക്കി എഴുതിയും ആണ് ഇത് പ്രവർത്തിച്ചിരുന്നത്
1850 നവംബർ 5 നാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സന്ദേശം അയച്ചത്
ഡോക്ടർ വില്യം ബ്രൂക്ക് ഒഷുഗെൻസിയാണ് ഇതിന്റെ ചുമതല നിർവഹിച്ചത്
കൽക്കത്തയിൽ നിന്ന് ഡയമണ്ട് ഹാർബർ വരെയുള്ള 43.5 കിലോമീറ്റർ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ് ലൈൻ
2013 ജൂലായ് 15 ന് ടെലിഗ്രാം സേവനം ഇന്ത്യയിൽ അവസാനിപ്പിച്ചു