Question:

“കോവിഷീൽഡ്" എന്ന കോവിഡ് -19 വാക്സിൻ വിപണിയിൽ നിന്നും പിൻവലിച്ചു. ഈ വാക്സിൻ നിർമ്മിച്ച കമ്പനി ഏത് ?

Aജോൺസൺ ആൻഡ് ജോൺസൺ

Bആസ്ട്രാസെനക്ക

Cഫൈസർ

Dടോറന്റ് ഫാർമ

Answer:

B. ആസ്ട്രാസെനക്ക

Explanation:

  • ഓക്സ്ഫോർഡ് സർവ്വകലാശാലയും ഇംഗ്ലണ്ടിലെ ആസ്ട്രാസെനക്ക ബഹുരാഷ്ട്ര മരുന്നു കമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിനാണ് കോവിഷീൽഡ് (AZD1222).
  • ഇത് ഓക്സ്ഫോർഡ്- ആസ്ട്രാസെനെക്ക വാക്സിൻ എന്നും അറിയപ്പെടുന്നു.
  •  ചിമ്പാൻസികളിൽ കാണപ്പെടുന്ന അഡിനോവൈറസ് ChAdOx1 എന്ന ഇനത്തെ രൂപഭേദം വരുത്തി, വാഹകരായി ഉപയോഗിച്ചാണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്.
  • പേശികളിലേയ്ക്ക് നേരിട്ട് കുത്തിവയ്ക്കുന്ന വാക്സിനാണിത്.
  • ഡിസംബർ 2020 ൽ വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ട ട്രയൽ നടന്നു.
  • 2020 ഡിസംബറിൽ അമേരിക്ക വാക്സിനേഷൻ പദ്ധതി ഈ വാക്സിനെ ഔദ്യോഗികമായി അംഗീകരിച്ചു.
  • 2021 ജനുവരി 4 ന് ആദ്യമായി വാക്സിൻ മനുഷ്യരിൽ ചികിത്സാർത്ഥം പ്രയോഗിച്ചു.

Related Questions:

താഴെപ്പറയുന്നവയിൽ ബാക്ടീരിയ മൂലം ഉണ്ടാക്കാത്ത അസുഖം ഏതാണ്?

താഴെപ്പറയുന്നതിൽ ഏതാണ് ഒരു വൈറസ് രോഗം?

ജാപ്പനീസ് എൻസെഫലൈറ്റിസിന് കാരണമാകുന്ന വൈറസ് ഏതാണ് ?

നിപാ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏതാണ് ?

കുട്ടികൾക്കിടയിൽ വ്യാപകമായി കണ്ടുവരുന്ന "ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ്" രോഗം പരത്തുന്ന ജീവി ഏത് ?