Question:

രണ്ടാം പിണറായി സർക്കാരിൻ്റെ പുതിയ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രിയാണ് ഒ.ആർ.കേളു അദ്ദേഹം ഏത് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. ആണ് ?

Aസുൽത്താൻ ബത്തേരി

Bകല്പറ്റ

Cമാനന്തവാടി

Dവണ്ടൂർ

Answer:

C. മാനന്തവാടി

Explanation:

ശ്രീ. ഒ. ആർ. കേളു

  • വയനാട് ജില്ലയിലെ മാനന്തവാടി നിയസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ. ഒ. ആർ. കേളു, രണ്ടാം പിണറായി മന്ത്രിസഭയിൽ 2024 ജൂൺ 23 നു പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായി അധികാരമേറ്റു .

  • വയനാട് ജില്ലയിലെ ഓലഞ്ചേരിയിൽ ശ്രീ രാമന്റെയും, ശ്രീമതി അമ്മുവിന്റെയും മകനായി 1970 ഓഗസ്റ്റ് 2 ജനനം.

  • ഏറെ പതിറ്റാണ്ടുകളായി പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന ശ്രീ ഒ ആർ കേളു, 2016 മുതൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ എം എൽ എ ആയും, 2021 മുതൽ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം സംബന്ധിച്ച കേരള നിയസഭ സമിതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Related Questions:

ജനിതക വിവരങ്ങൾ വിശകലനം ചെയ്ത് ആരോഗ്യം , കൃഷി , മൃഗസംരക്ഷണം എന്നീ മേഖലകളിൽ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ സര്‍ക്കാരിന് കൈമാറിയ സ്ഥാപനം ഏതാണ് ?

കേരള മത്സ്യബന്ധന വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പേര്?

2024 ജനുവരിയിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവ്വതം ആയ ഓഗോസ് ദെൽ സലാദോ കീഴടക്കിയ മലയാളി പർവ്വതാരോഹകൻ ആര് ?

നഗര - ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തിരിച്ചതിൽ ഏറ്റവും കൂടുതൽ നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ ഏത് ജില്ലയിലാണ് ഉള്ളത് ?