Question:

ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 21-A , 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഒരു മൗലിക അവകാശമായി ഉറപ്പു നൽകുന്നു .ഏത് ഭരണഘടന ഭേദഗതി നിയമം അനുസരിച്ചാണ് ഈ വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്

A86-ാം ഭേദഗതി

B42-ാം ഭേദഗതി

C105-ാം ഭേദഗതി

D38-ാം ഭേദഗതി

Answer:

A. 86-ാം ഭേദഗതി

Explanation:

86-ാം ഭേദഗതി 2002

  • പ്രധാനമന്ത്രി എ ബി വാജ്പേയ്
  • പ്രസിഡൻറ് എപിജെ അബ്ദുൽ കലാം
  • പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റി
  • ആർട്ടിക്കിൾ 21A ഭരണഘടനയിൽ കൂട്ടിച്ചേർത്തു
  • ആറു വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ടത് സ്റ്റേറ്റിന്റെ കടമയും കുട്ടികളുടെ മൗലികാവകാശവുമായി.
  • ആർട്ടിക്കിൾ 45 ൽ ഭേദഗതി വരുത്തി
  • ആർട്ടിക്കിൾ 51A  ൽ ഭേദഗതി വരുത്തി പതിനൊന്നാമതായി ഒരു മൗലിക കടമ കൂടി കൂട്ടി ചേർത്തു.  ഇത് അനുസരിച്ച് ആറിനും 14 നും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയായി മാറി.

105-ാം ഭേദഗതി 2021

  • ഭേദഗതി ചെയ്ത ആർട്ടിക്കിൾ 338B ,342A,366
  • ലക്ഷ്യം : സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) തിരിച്ചറിയാനുള്ള സംസ്ഥാന സർക്കാരുകളുടെ അധികാരം പുനഃസ്ഥാപിക്കുക. ഈ ഭേദഗതി 2021 മെയ് 11 ലെ സുപ്രീം കോടതി വിധി അസാധുവാക്കി, അത്തരം തിരിച്ചറിയലിന് കേന്ദ്ര സർക്കാരിന് മാത്രം അധികാരം നൽകിയിരുന്നു.

Related Questions:

Which one of the fundamental rights according to Ambedkar 'as heart and soul of the Indian Constitution'?

ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്താൽ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം ?

ഭരണഘടനയുടെ അനുച്ഛേദം 22 അനുസരിച്ച് ഒരാളെ അറസ്റ്റ് ചെയ്താൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കേണ്ട സമയദൈർഘ്യം?

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം നിരോധിക്കപ്പെട്ടത് ?

ഇന്ത്യയിലെ ഒരു പൗരനു സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന അനുച്ഛേദം ഏത്?