മന്ത്രിമാരുടെ കൗൺസിലിന്റെ വലുപ്പം അംഗങ്ങളുടെ 15% ആയി പരിമിതപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത്?
A91 ാം ഭേദഗതി
B81 ാം ഭേദഗതി
C101 ാം ഭേദഗതി
D71 ാം ഭേദഗതി
Answer:
A. 91 ാം ഭേദഗതി
Read Explanation:
91 ാം ഭേദഗതി
91 ാം ഭേദഗതിയുടെ പ്രധാന ലക്ഷ്യം അമ്പത്തിരണ്ടാം ഭേദഗതി പ്രകാരം നിലവിൽ വന്ന കൂറുമാറ്റ നിരോധന നിയമം ശക്തിപ്പെടുത്തുക.
തൊണ്ണൂറ്റൊന്നാം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - എ ബി. വാജ് പേയ്.
ഇന്ത്യൻ രാഷ്ട്രപതി -എ പി ജെ അബ്ദുൾ കലാം
കേന്ദ്രത്തിലും സംസ്ഥാനത്തിലും മന്ത്രിമാരുടെ എണ്ണം യഥാക്രമം ലോക്സഭയിലും സംസ്ഥാന നിയമസഭയിലുള്ള ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ 15 ശതമാനത്തിൽ കൂടാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്തു.
കേരളത്തിന്റെ മന്ത്രിസഭയിൽ 21 മന്ത്രിമാരിൽ കൂടാൻ പാടില്ല.