സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏത് ?
Aഅനുഛേദം 243-I
Bഅനുഛേദം 280
Cഅനുഛേദം 315
Dഅനുഛേദം 324
Answer:
A. അനുഛേദം 243-I
Read Explanation:
സംസ്ഥാന ധനകാര്യ കമ്മീഷൻ (State Finance Commission)
1992ലെ 73, 74 ഭരണഘടനാ ഭേദഗതി നിയമങ്ങളാൽ സ്ഥാപിതമായ ഒരു ഭരണഘടനാ സ്ഥാപനമാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ.
ഓരോ അഞ്ച് വർഷത്തിലും,ഒരു സംസ്ഥാനത്തിന്റെ ഗവർണർ, ഒരു ധനകാര്യ കമ്മീഷൻ രൂപീകരിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243-I ശുപാർശ ചെയ്യുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 243 (Y) പ്രകാരം ധനകാര്യ കമ്മീഷൻ പഞ്ചായത്തുകളുടെ / മുനിസിപ്പാലിറ്റികളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുകയും ഗവർണർക്ക് ശുപാർശകൾ നൽകുകയും ചെയ്യും.
സംസ്ഥാന ധനകാര്യ കമ്മിഷന്റെ എല്ലാ നിർദ്ദേശങ്ങളും അതിന് അനുബന്ധമായി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന തുടർന്നുള്ള നടപടികളും ഗവർണർ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നു.
കമ്മീഷന്റെ ഘടന, അതിലെ അംഗങ്ങളുടെ യോഗ്യത എന്നിവ സംസ്ഥാന നിയമനിർമ്മാണ സഭ നിർണയിക്കുന്നു.