Question:

അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

Aആർട്ടിക്കിൾ 51 (A)

Bആർട്ടിക്കിൾ 43

Cആർട്ടിക്കിൾ 48

Dആർട്ടിക്കിൾ 51

Answer:

D. ആർട്ടിക്കിൾ 51

Explanation:

  • അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന് ഭരണകൂടം ശ്രമിക്കണമെന്ന് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 51 അനുശാസിക്കുന്നു.
  • ഇത് പ്രകാരം രാജ്യങ്ങൾക്കിടയിൽ നീതിയുക്തവും മാന്യവുമായ ബന്ധം നിലനിർത്തുകയും, മദ്ധ്യസ്ഥത വഴി അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിൻ്റെ കടമ ആകുന്നു.
  • അനുഛേദം 36 മുതൽ 51 വരെ(ഭാഗം IV)യുള്ള പ്രതിപാദ്യവിഷയം- നിർദേശക തത്വങ്ങൾ 

Related Questions:

ഇന്ത്യൻ ഭരണഘടനയിലെ നിർദേശക തത്വങ്ങൾ എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തിട്ടുള്ളത് ?

മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?

സൗജന്യ നിയമസഹായത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ആശയം ഉൾകൊള്ളുന്ന ആർട്ടിക്കിൾ ഏത് ?

"ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തില്‍ മതേതരത്വത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല" എന്ന് പറഞ്ഞതാര് ?