ദാദാഭായ് നവറോജിയുടെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയ രാജ്യം ?
Aബ്രിട്ടണ്‍
Bഇന്ത്യ
Cഅമേരിക്ക
Dറഷ്യ
Answer:
A. ബ്രിട്ടണ്‍
Read Explanation:
ആനി രാജ്ഞിയുടെ ഭരണത്തിൻ കീഴിൽ 1707 മേയ് 1നു ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് എന്നീ രാജ്യങ്ങൾ ചേർന്നുണ്ടായതാണ് ഗ്രേറ്റ് ബ്രിട്ടൺ.
1801ൽ നോർത്തേൺ അയർലന്റ് കൂടിച്ചേർന്ന് യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻറ് നോർത്തേൺ അയർലന്റ് രൂപംകൊള്ളുന്നതുവരെ ഗ്രേറ്റ് ബ്രിട്ടൺ നിലകൊണ്ടു.
ബ്രിട്ടീഷ് ദ്വീപസമൂഹത്തിലെയും യൂറോപ്പിലേയും ഏറ്റവും വലിയ ദ്വീപായ ഗ്രേറ്റ് ബ്രിട്ടണ് , ആഗോളാടിസ്ഥാനത്തിൽ വലിപ്പത്തിൽ എട്ടാം സ്ഥാനവും , ജനസാന്ദ്രതയിൽ മൂന്നാം സ്ഥാനവുമാണ് ഉളളത്'.
യൂറോപ്പ്യൻ ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടന്റെ പടിഞ്ഞാറായി അയർലണ്ട് സ്ഥിതി ചെയ്യുന്നു.
യുണൈറ്റഡ് കിംങ്ഡത്തിന്റെ ഭൂരിഭാഗം ഭൂപ്രദേശവും ഗ്രേറ്റ് ബ്രിട്ടണിലാണ്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവയും അവയുടെ തലസ്ഥാനനഗരങ്ങളായ ലണ്ടൺ, എഡിൻബറോ, കാർഡിഫ് എന്നിവയും ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നു.