Question:
UN മനുഷ്യാവകാശ സമിതി ഏറ്റവും കൂടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ്?
Aഇസ്രായേല്‍
Bഅമേരിക്ക
Cപാക്കിസ്ഥാന്‍
Dഇന്ത്യ
Answer:
A. ഇസ്രായേല്‍
Explanation:
ഏഷ്യയുടെ പടിഞ്ഞാറായി നിലകൊള്ളുന്ന ഒരു ജൂത-ജനാധിപത്യ രാഷ്ട്രമാണ് ഇസ്രയേൽ
സ്റ്റേറ്റ് ഓഫ് ഇസ്രയേൽ എന്നാണ് ഔദ്യോഗികനാമം. വടക്ക് ലെബനാൻ, സിറിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാഷ്ട്രത്തിന്റെ കിഴക്ക് ജോർദാൻ നിലകൊള്ളുന്നു.
പടിഞ്ഞാറൻ അതിർത്തിയിൽ ഈജിപ്തും മെഡിറ്ററേനിയൻ കടലും അതിരിടുന്ന ഇസ്രയേലിന്റെ തെക്ക് ഭാഗത്ത് ചെങ്കടലിലെ അഖബ ഉൾക്കടൽ ആണുള്ളത്.
ലോകരാഷ്ട്രങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചിട്ടില്ലെങ്കിലും; അധിനിവിഷ്ട പ്രദേശമായ ഈസ്റ്റ് ജറൂസലം തങ്ങളുടെ തലസ്ഥാനമെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
ചരിത്രപരമായി കാനാൻ, പലസ്തീൻ എന്നൊക്കെ വിളിക്കപ്പെടുന്ന സൗത്ത് ലെവന്റിലാണ് ഇസ്രയേൽ സ്ഥിതി ചെയ്യുന്നത്.
വിവിധ ജൂതഗോത്രങ്ങൾ, അസീറിയക്കാർ, ബാബിലോണിയക്കാർ, പേർഷ്യക്കാർ, ഗ്രീക്കുകാർ, റോമക്കാർ, ബൈസാന്റിയക്കാർ എല്ലാം ഭരണം നടത്തിയിട്ടുള്ള പ്രദേശമായിരുന്നു ഇത്.
പിന്നീട് ഇസ്‌ലാമിക ഖിലാഫത്തുകളുടെയും തുർക്കിയിലെ ഒട്ടോമൻ ഖിലാഫത്തിന്റെയും കീഴിലായിരുന്ന ഈ പ്രദേശം ഇടക്കാലത്ത് കുരിശുയുദ്ധക്കാരുടെ കീഴിലും ഉണ്ടായിരുന്നു.
ഇസ്രയേൽ രൂപീകരണത്തിന് (1948) തൊട്ടുമുൻപ് ബ്രിട്ടീഷ് മാൻഡേറ്റിന് കീഴിലായിരുന്നു പ്രദേശം.