ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം?
Aചൈന
Bശ്രീലങ്ക
Cബംഗ്ലാദേശ്
Dഇന്ത്യ
Answer:
D. ഇന്ത്യ
Read Explanation:
ഏഷ്യൻ ഗെയിംസ്
- ഏഷ്യൻ ഗെയിംസ് അഥവാ ഏഷ്യാഡ് ഏഷ്യയിലെ രാജ്യങ്ങൾക്കായി നാലുവർഷത്തിലൊരിക്കൽ അരങ്ങേറുന്ന കായിക മാമാങ്കമാണ്.
- ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി(IOC)യുടെ ഭാഗമായ ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയാണ് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നത്.
- 1951ന് ഇന്ത്യയിലാണ് ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത്.
- ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ പേരിൽ അറിയപ്പെടുന്ന ഡൽഹിയിലെ ധ്യാൻചന്ദ് സ്റ്റേഡിയമായിരുന്നു പ്രഥമ ദേശീയ ഗെയിംസിന് വേദിയായത്.
- അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ:രാജേന്ദ്ര പ്രസാദ് ആണ് പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത്.
- പതിനൊന്നു രാജ്യങ്ങളിൽ നിന്നായി 489 കായിക താരങ്ങൾ പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു.
- പ്രഥമ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം - അപ്പു (ഏഷ്യൻ ആന)