Question:
'പൊതുഭരണം' എന്ന ആശയം ഉത്ഭവിച്ചത് ഏത് രാജ്യത്താണ് ?
Aഅമേരിക്ക
Bബ്രിട്ടൻ
Cഫ്രാൻസ്
Dഇന്ത്യ
Answer:
A. അമേരിക്ക
Explanation:
പൊതുഭരണം
- രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സർക്കാരിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.
- ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകാൻ കാരണമായ സംവിധാനമാണ് പൊതുഭരണം .
പൊതു ഭരണത്തിൻെറ പ്രധാന ലക്ഷ്യങ്ങൾ :
- ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുക
- ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക
- ജനക്ഷേമം ഉറപ്പുവരുത്തുക
- ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക.
- പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം : അമേരിക്ക.
- പൊതുഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - വുഡ്രോ വിൽസൺ
- ഇന്ത്യൻ പൊതുഭരണത്തിൻ്റെ പിതാവ് - പോൽ എച്ച് ആപ്പിൾബേ.
- വികസന ഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോർജ്ജ് ഗാൻറ്
- ആപേക്ഷിക പൊതുഭരണത്തിൻ്റെ (Comparative Public Administration) പിതാവ് - F.W റിഗ്ഗ്‌സ് .
- നൂതന പൊതുഭരണത്തിൻ്റെ (New Public Administration) പിതാവ് - ഡ്വിറ്റ് വാൾഡോ.