Question:

പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേത് ?

Aഇന്തോനേഷ്യ

Bചൈന

Cഈജിപ്ത്

Dശ്രീലങ്ക

Answer:

B. ചൈന

Explanation:

1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വെച്ചത്. ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വമെങ്കിലും എല്ലാ രാജ്യങ്ങളോടുമുളള ഇന്ത്യയുടെ സമീപനം അതു തന്നെയായിരുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പഞ്ചശീലതത്ത്വങ്ങളുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?

(i) 1954-ൽ ചൈനയുമായി അതിർത്തിത്തർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പുവെച്ച കരാർ.

(ii) ഇരു രാജ്യങ്ങളുടെയും അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക എന്നത് ഇതിലെ പ്രധാന തത്വമാണ്.

(iii) ലാൽ ബഹദൂർ ശാസ്ത്രിയും മുഹമ്മദ് ആയൂബ്‌ഖാനുമാണ് കരാറിൽ ഒപ്പുവെച്ചത്.

(iv) ജവഹർലാൽ നെഹ്റുവും ചൗ എൻ ലായുമാണ് കരാറിൽ ഒപ്പുവെച്ചത്.



1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പ് മന്ത്രി ആരായിരുന്നു?

ഇന്ത്യയുമായി സിംല കരാറിൽ ഒപ്പിട്ട രാജ്യമേത്?

സിംലാ കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?

താഴെപ്പറയുന്നവരിൽ സംസ്ഥാന പുനഃസംഘടന കമ്മിഷനിലെ അംഗങ്ങൾ ആരെല്ലാമായിരുന്നു?

  1. സർദാർ വല്ലഭ്ഭായ് പട്ടേൽ
  2. എച്ച് എൻ.കുൻസ്രു 
  3. ഫസൽ അലി
  4. സർദാർ കെ.എം. പണിക്കർ