ഫോസ്ഫേറ്റ് എന്ന ധാതു വിഭവത്താൽ ഒരിക്കൽ സമ്പന്നമാകുകയും പിന്നീട ഈ വിഭവ ശോഷണം മൂലം ദരിദ്രമാകുകയും ചെയ്ത രാജ്യം ഏതാണ് ?
Aചിലി
Bനൗറു
Cക്യൂബ
Dബെർമുഡ
Answer:
B. നൗറു
Read Explanation:
രാസവളത്തിന് ഉപയോഗിക്കുന്ന ഫോസ്ഫേറ്റ് എന്ന ധാതു വിഭവത്താൽ സമ്പന്നമായിരുന്നു നൗറു
1888 ൽ ജർമ്മനി ഇവിടെ കോളനി സ്ഥാപിച്ച് ഫോസ്ഫേറ്റ് ഖനനം തുടങ്ങിയതോടെ ദ്വീപിന്റെ ദുരാവസ്ഥ തുടങ്ങുകയും ഒന്നാം ലോകമഹായുദ്ധാന്തരം ബ്രിട്ടൻ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്ന രാജ്യങ്ങളും ഇവിടെ ഖനനം ആരംഭിക്കുകയും ചെയ്തു
ഫോസ്ഫേറ്റ് ഖനനത്തിലൂടെ നൗറു ഒരു സമ്പന്ന രാജ്യമായി മാറുകയും അമിതമായി ഫോസ്ഫേറ്റ് ഖനനം ചെയ്തതോടെ ഇവിടുത്തെ സസ്യാവരണം ഇല്ലാതാക്കുകയും ഇതോടെ പക്ഷികളും ജന്തുക്കളും ഒക്കെ നാമാവശേഷമാക്കുകയും ചെയ്തു