Question:

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലുണ്ടായ തീപിടുത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ നീതിപീഠം ഏത് ?

Aകേരള ഹൈക്കോടതി

Bസുപ്രീം കോടതി

Cദേശീയ ഹരിത ട്രിബ്യൂണൽ

Dജില്ലാ കോടതി

Answer:

C. ദേശീയ ഹരിത ട്രിബ്യൂണൽ

Explanation:

  • ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലുണ്ടായ തീപിടിത്തത്തിൽ കൊച്ചി നഗരസഭയ്ക്ക് 100 കോടി രൂപ പിഴ ചുമത്തിയത് - ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) .
  • പിഴ കേരള ചീഫ് സെക്രട്ടറിക്ക് നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
  • ഈ തുക തീപിടിത്തത്തിന് ഇരയായവരുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റ് പരിഹാര നടപടികൾക്കും ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.
  • ഒരു മാസത്തിനകം പിഴ അടക്കണമെന്ന് ട്രിബ്യൂണൽ കോർപറേഷനോട് നിർദേശിച്ചു.

Related Questions:

മലയാളികൾ നിർമ്മിച്ച ഡെലിവറി ആപ്പ് ആയ "ലൈലോ" വികസിപ്പിച്ചതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തി ആര് ?

ഇന്ത്യയിൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത നേ​ടു​ന്ന ആ​ദ്യ പ​ഞ്ചാ​യ​ത്ത് എ​ന്ന നേ​ട്ടം സ്വന്തമാക്കിയ പഞ്ചായത്ത് ഏതാണ് ?

2004 - ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഇദ്ദേഹം കൊല്‍ക്കത്ത , തെലങ്കാന , ഹൈദരാബാദ് , ചത്തീസ്ഗഢ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 2023 ഏപ്രിലിൽ അന്തരിച്ച ഇദ്ദേഹത്തിന്റെ പേരെന്താണ് ?

കാവുമ്പായി സമരത്തിൻ്റെ ഭാഗമായി പിതാവിനൊപ്പം സേലം ജയിലിൽ തടവിൽ കഴിഞ്ഞ സ്വതന്ത്രസമര സേനാനി 2023 മാർച്ചിൽ അന്തരിച്ചു ഇദ്ദേഹത്തിൻ്റെ പേരെന്താണ് ?

2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല ഏത്?