Question:

സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്കാരിക സംഘടന ഏത്?

Aയുക്തിവാദി

Bവിദ്യാപോഷിണി

Cപുലയമഹാസഭ

Dഉണ്ണിനമ്പൂതിരി

Answer:

B. വിദ്യാപോഷിണി

Explanation:

സഹോദരൻ അയ്യപ്പൻ:

  • ജനനം : 1889 ഓഗസ്റ്റ് 21   
  • ജന്മസ്ഥലം : ചെറായി, എറണാകുളം
  • പിതാവ് : കുമ്പളത്തു പറമ്പിൽ കൊച്ചാവു വൈദ്യർ
  • മാതാവ് : ഉണ്ണൂലി
  • പത്നി : പാർവതി
  • വീട്ടുപേര് : കുമ്പളത്തു പറമ്പിൽ
  • അന്തരിച്ച വർഷം : 1968, മാർച്ച് 6

  • കേരളത്തിലെ തൊഴിലാളി സംഘടനകളുടെ സ്ഥാപക പിതാവായി അറിയപ്പെടുന്ന നവോത്ഥാന നായകൻ
  • കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ്
  • “പുലയൻ അയ്യപ്പൻ” എന്ന് അറിയപ്പെടുന്ന നവോത്ഥാന നായകൻ
  • കൊച്ചിയിലും തിരുവിതാംകൂറിലും തീയ്യൻമാർക്കിടയിൽ നിലനിന്നിരുന്ന മരുമക്കത്തായം മാറ്റി, സ്ത്രീകൾക്കും പുരുഷന്മാർക്കും സ്വത്തിൽ തുല്യ അവകാശം നൽകുന്നതിനുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിച്ച്, നിയമമായി മാറ്റിയ നവോത്ഥാന നായകൻ
  • കൊച്ചി രാജാവ് വീരശൃംഖല നൽകി ആദരിച്ച സാമൂഹ്യപരിഷ്കർത്താവ് 
  • “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന സന്ദേശം നൽകിയ വ്യക്തി 
  • കൊച്ചി മന്ത്രിസഭയിലും, തിരു-കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്
  • സഹോദരൻ അയ്യപ്പൻ കൊച്ചി മന്ത്രിസഭയിൽ കൈകാര്യം ചെയ്തിരുന്ന വകുപ്പ് : പൊതുമരാമത്ത് 
  • സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം : 1928
  • സഹോദരനയ്യപ്പൻ എസ് എൻ ഡി പി പ്രസിഡന്റായിരുന്ന കാലയളവ്  : 1940 - 1943 
  • സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്കാരിക സംഘടന : വിദ്യാ പോഷിണി 
  • വിദ്യാ പോഷിണി എന്ന സംഘടന ആരംഭിച്ചത് : ചെറായി, എറണാകുളം 

 


Related Questions:

' ഈഴവരുടെ രാഷ്ട്രീയ നേതാവ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആരാണ് ?

ധീവര സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പണ്ഡിറ്റ് കറുപ്പൻ നേതൃത്വം നൽകി സ്ഥാപിച്ച പ്രസ്ഥാനം ?

1709 -ൽ ആദ്യത്തെ ഡെർബി _____ കണ്ടുപിടിച്ചു. ?

Brahmananda Swami Sivayogi's Sidhashram is situated at:

Who is known as kumaraguru?