Question:

ശൃംഗാര ഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?

Aതിരുവാതിര

Bകൂടിയാട്ടം

Cകഥകളി

Dമോഹിനിയാട്ടം

Answer:

D. മോഹിനിയാട്ടം

Explanation:

മോഹിനിയാട്ടം

  • കേരളത്തിന്റെ തനത് ലാസ്യനൃത്ത രൂപം 
  • എ.ഡി പതിനാറാം ശതകത്തിലാണ് ഈ കലാരൂപം ഉണ്ടായതെന്നു കരുതുന്നു.
  • ഇതിനൊരു പ്രധാന കാരണം ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഴമംഗലത്തു നാരായണൻ നമ്പൂതിരിയുടെ 'വ്യവഹാരമാല' എന്ന കൃതിയിലാണ് മോഹിനിയാട്ടം എന്ന പദം ആദ്യമായി പരാമർശിച്ചിട്ടുള്ളത്.

  • തമിഴ്‌നാട്ടിലെ ദേവദാസി നൃത്തമായിരുന്ന ഭരതനാട്യവുമായി ഇതിനു ബന്ധമുണ്ട്.
  • ദേവദാസി സമ്പ്രദായത്തിൽ നിന്നും ഉടലെടുത്ത് പിന്നീട് ക്ലാസിക്കൽ പദവിയിലേക്കുയർത്തപ്പെട്ട നൃത്തരൂപം.

  • മോഹിനിയാട്ടത്തെക്കുറിച്ച് പരാമർശിക്കുന്ന കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കഥ  - ഘോഷയാത്ര
  • തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ മോഹിനിയാട്ടം നിരോധിച്ച തിരുവിതാംകൂർ ഭരണാധികാരി  - റാണി പാർവ്വതി ഭായി
  • മോഹിനിയാട്ടത്തിന്റെ പുനരുജ്ജീവനത്തിന് മുഖ്യ പങ്ക് വഹിച്ച തിരുവിതാംകൂർ ഭരണാധികാരി - സ്വാതി തിരുനാൾ

  • മോഹിനിയാട്ടത്തിന്റെ സംഗീതം - മണിപ്രവാള ഭാഷയിലെ ചൊല്ലുകള്‍
  • മോഹിനിയാട്ടത്തിലെ മുദ്രകളെക്കുറിച്ച് (24) പരാമർശിക്കുന്ന ഗ്രന്ഥം - ഹസ്തലക്ഷണദീപിക
  • മോഹിനിയാട്ടക്കച്ചേരിയിലെ ആദ്യത്തെ ഇനം അറിയപ്പെടുന്നത് - ചൊൽക്കെട്ട്
  • മോഹിനിയാട്ടത്തിന് തൊപ്പിമദ്ദളത്തിനു പകരമായി മൃദംഗം എന്ന വാദ്യോപകരണം നടപ്പിൽ വരുത്തിയ വ്യക്തി - വള്ളത്തോൾ നാരായണ മേനോൻ

  • മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ.
  • 'മോഹിനിയാട്ടം - ചരിത്രവും ആട്ടപ്രകാരവും' എന്ന ഗ്രന്ഥം രചിച്ചത് - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ 
  • മോഹിനിയാട്ടത്തിൽ ആദ്യത്തെ എം.എ നേടിയത് - ഡോ. സുനന്ദ നായർ

 


Related Questions:

1904 ൽ രാജ രവിവർമ്മക്ക് കൈസർ - ഇ - ഹിന്ദ് , രാജാ എന്നി ബഹുമതികൾ നൽകിയത് ആരാണ് ?

undefined

കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?

ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ :

അനശ്വര പൈതൃകത്തിന്റെ മഹത് കലാസൃഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം?