Question:

4 “D”s എന്നറിയപ്പെടുന്ന സവിശേഷ ലക്ഷണങ്ങൾ പ്രകടമാക്കുന്ന അപര്യാപ്തതാ രോഗം ഏത് ?

Aസ്കർവി

Bപെല്ലാഗ്ര

Cബെറി ബെറി

Dറിക്കറ്റ്സ്

Answer:

B. പെല്ലാഗ്ര

Explanation:

  • ജീവകം B3 (നിയാസിൻ അഥവാ നിക്കോട്ടിനിക് ആസിഡ്) - വെള്ളനിറമുള്ള, ജലത്തിൽ ലയിക്കുന്ന ക്രിസ്റ്റലീയ ഘടനയുള്ള ഒരു ജീവകമാണ് നിയാസിൻ അഥവാ നിക്കോട്ടിനിക് ആസിഡ്.
  • നിയാസിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് - പെല്ലാഗ്ര
  • ത്വക്ക് വിണ്ട് കീറുക, പാടുകൾ ഉണ്ടാവുക, നിറവ്യത്ത്യാസം വരിക, വായിലും നാവിലും വ്രണങ്ങളും വീക്കങ്ങളും ഉണ്ടാവുക, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
  • 4 “D”s എന്നറിയപ്പെടുന്ന സവിശേഷ ലക്ഷണങ്ങൾ പ്രകടമാക്കുന്ന അപര്യാപ്തതാ രോഗം - പെല്ലാഗ്ര

 

  • സ്കർവി - ജീവകം C (അസ്കോർബിക് ആസിഡ്)
  • ബെറി ബെറി - ജീവകം B1 (തയാമിൻ)
  • റിക്കറ്റ്സ് - ജീവകം D (കാൽഷിഫെറോൾ)

Related Questions:

The vitamin which is generally excreted by humans in urine is ?

ശരിയായ കാഴ്ച ശക്തി ലഭിക്കാനാവശ്യമായ വിറ്റാമിൻ ഏത്?

കണ്ണിൻ്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ :

താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത് ശരിയുത്തരം തിരഞ്ഞെടുക്കുക.

(i) കണ്ണിന്റെ  പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്.

(ii) പച്ചിലക്കറികള്, മുട്ടയുടെ മഞ്ഞ, കരള്, പാല്, കാബേജ്, കാരറ്റ്, മീനെണ്ണ, വെണ്ണ, മാങ്ങ എന്നിവ  ഇവയുടെ യുടെ പ്രധാന സ്രോതസ്സുകളാണ് 

(iii) പ്രതിരോധ കുത്തിവയ്പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ 

(iv) കരളിലാണ് ഇവ സംഭരിക്കപ്പെടുന്നത് .

പെല്ലഗ്ര ഏത് ജീവകത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ആണ്?