Question:

ഒരു നെറ്റ് വർക്കിലെ കംപ്യൂട്ടറുകൾ ബന്ധിപ്പിക്കുകയും ആവശ്യമുള്ള കംപ്യുട്ടറുകളിലേക്ക് മാത്രം ഡാറ്റ കൈമാറ്റം നടത്തുകയും ചെയ്യുന്ന ഉപകരണം ഏതാണ് ?

Aഹബ്

Bസ്വിച്ച്

Cറിപ്പീറ്റർ

Dഗേറ്റ് വേ

Answer:

B. സ്വിച്ച്

Explanation:

സ്വിച്ച്

  • നിരവധി കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ച് ഒരു ശൃംഖല രൂപീകരിക്കുവാൻ ശേഷിയുള്ള നിർമ്മിത ബുദ്ധി(Artificial Intelligence)യോട് കൂടിയ ഉപകരണം.
  • കാഴ്ചയിൽ ഹബ്ബിനോട് അടുത്ത സാമ്യമുള്ള ഈ ഉപകരണം ഹബ്ബിനെക്കാൾ ഉയർന്ന പ്രവർത്തനശേഷി ഉള്ളതാണ്.
  • ഹബ്ബിൽ നിന്ന് വ്യത്യസ്തമായി സ്വിച്ച് ,ഡേറ്റയ്ക്ക് എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനം കൃത്യമായി ഉറപ്പുവരുത്തുകയും ഡാറ്റ പാക്കറ്റുകൾ ഉദ്ദേശിച്ച സ്ഥലത്തേക്ക് മാത്രം അയക്കുകയും ചെയ്യുന്നു.
  • ഇതിനായി ഒരു നെറ്റ്‌വർക്ക് ശൃംഖലയിൽ ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളുടെയും വിലാസം പട്ടികയായി സ്വിച്ച് ആദ്യമേ സംഭരിച്ച് വയ്ക്കുന്നു.
  • ഇതുകൊണ്ട് വളരെ തിരക്ക് കൂടിയ കമ്പ്യൂട്ടർ ശൃംഖലയിൽ പോലും ഹബ്ബിനേക്കാൾ നന്നായി സ്വിച്ച് പ്രവർത്തിക്കുന്നു.

 


Related Questions:

കോൺസെൻട്രേറ്റർ എന്നറിയപെടുന്ന ഉപകരണം ഏതാണ് ?

ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ ശൃംഖല ഏതാണ് ?

മൈക്രോസോഫ്റ്റിൻ്റെ ഇ - മെയിൽ സേവനം ഏതാണ് ?

ടെലഫോൺ വഴി ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സഹായിക്കുന്ന സംവിധാനം ഏതാണ് ?

www യുടെ പിതാവ് ?