Question:

ഏത് രോഗത്തിനെതിരെയുള്ള കേരള ആരോഗ്യവകുപ്പിന്റെ ക്യാമ്പയ്‌നാണ് "വിവാ കേരളം" ?

Aക്ഷയം

Bകാൻസർ

Cമലമ്പനി

Dഅനീമിയ

Answer:

D. അനീമിയ

Explanation:

'അനീമിയ മുക്ത കേരളം' എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ക്യാമ്പയിൻ - വിവാ കേരളം (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് )

രാജ്യപുരോഗതിക്കായി വേറിട്ട പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് സ്വതന്ത്ര സംഘടനയെ സ്കോച്ച് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ലഭിച്ച കേരള സഹകരണ വകുപ്പിന്റെ പദ്ധതി- കെയർ ഹോം

 ശൈശവ വിവാഹത്തെക്കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി - പൊൻവാക്ക്

 അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും ധന സഹായം നൽകുന്ന പദ്ധതി - ആശ്വാസ നിധി


Related Questions:

നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന ചലന വൈകല്യം ഉള്ളവർക്ക് ആയുള്ള ഹൈടെക് വീൽചെയർ പദ്ധതി ഏത്?

i) ലൈഫ് മിഷൻ 

ii) പുനർഗേഹം 

iii) സുരക്ഷാഭവന പദ്ധതി 

iv) ലക്ഷംവീട് പദ്ധതി 

കേരളത്തിലെ ചില ഭവന പദ്ധതികളാണ് ഇവ. മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള ഭവനപദ്ധതി ഇവയിൽ ഏതാണ് ?  

12 വയസ്സിന് താഴെയുള്ള കുട്ടികളിലെ വളർച്ച വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തി ആയുർവേദ ചികിത്സ വിധികളിലൂടെ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ആയുർവേദ കോളേജുമായി ചേർന്ന് ആരംഭിച്ച പദ്ധതി ഏതാണ് ?

കേരള സർക്കാർ നടപ്പിലാക്കിയ ‘ സുകൃതം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?