Question:

ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപിടിച്ചത് ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ?

Aറാബീസ്

Bകോളറ

Cആന്ത്രാക്സ്

Dമുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം

Answer:

A. റാബീസ്

Explanation:

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞനാണ്‌ ലൂയി പാസ്ചർ. 1822 ഡിസംബർ 27 - 1895 സെപ്റ്റംബർ 28). രസതന്ത്രവും മൈക്രോബയോളജിയുമായിരുന്നു പ്രധാന മേഖലകൾ. ഇദ്ദേഹം 1822ൽ ഫ്രാൻസിലെ ഡോളിൽ ജനിച്ചു.നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്‌. പേവിഷബാധ, ആന്തറാക്സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകൾ കണ്ടു പിടിച്ചതും,സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ കണ്ടുപിടിച്ചതും ലൂയി പാസ്ചറിന്റെ പ്രധാന നേട്ടങ്ങളാണ്‌. പേ ബാധിച്ച നായുടെ തലച്ചോറിൽ നിന്നും വേർതിരിച്ചെടുത്ത ദ്രാവകമാണ്‌ പ്രതിരോധമരുന്നായി അദ്ദേഹം ഉപയോഗിച്ചത്. പ്രസവാനന്തരമുള്ള പനി മൂലമുള്ള മരണനിർക്ക് കുറയ്ക്കാൻ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ സഹായകമായി.


Related Questions:

ആധുനിക വർഗ്ഗീകരണ ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ?

കോശത്തിന്റെ മർമ്മം കണ്ടുപിടിച്ചത്?

മനുഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ അവയവമായ ട്യൂബേറിയൽ ഗ്രന്ഥികൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?

രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?