Question:

സർവകലാശാല വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വിദ്യാഭ്യാസ പദ്ധതി ഏത് ?

Aഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ

Bഡോ. ഡി. എസ്. കോത്താരി കമ്മീഷൻ

Cദേശീയ വിദ്യാഭ്യാസ നയം

Dഡോ. രാധാകൃഷ്ണൻ കമ്മീഷൻ

Answer:

D. ഡോ. രാധാകൃഷ്ണൻ കമ്മീഷൻ

Explanation:

രാധാകൃഷ്ണൻ കമ്മീഷൻ

  • 1948-ൽ ഡോ. എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്ത്യയിൽ സ്ഥാപിതമായ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ 
  • യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ എന്നും അറിയപ്പെടുന്നു 
  • സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ അവസ്ഥ വിലയിരുത്തുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനുമാണ് കമ്മീഷനെ ചുമതലപ്പെടുത്തിയത്.

1949-ൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്നുള്ള ചില പ്രധാന ശുപാർഷകൾ ഇവയാണ് :

  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക
  • സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക
  • യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ രൂപീകരിക്കുക
  • 12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നടപ്പിലാക്കുക 

Related Questions:

താഴെ പറയുന്നവയില്‍ സ്വാതന്ത്രാനന്തര ഭാരതത്തില്‍ രൂപീകൃതമായ വിദ്യാഭ്യാസ കമ്മീഷന്‍?

Which education reform was considered as the Magna Carta' of English Education in India?

കോത്താരി കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?

1964 - 66 യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?