Question:

മനുഷ്യ ശിരസ്സും സിംഹത്തിന്റെ ഉടലു മുള്ള ഈജിപ്റ്റിലെ ശിൽപരൂപം ?

Aപിരമിഡുകൾ

Bമമ്മി

Cസ്ഫിങ്സ്

Dസിഗുറാത്തുകൾ

Answer:

C. സ്ഫിങ്സ്

Explanation:

ഈജിപ്ഷ്യൻ ജനതയുടെ ശാസ്ത്ര-സാംസ്കാരിക- സാങ്കേതിക നേട്ടങ്ങൾ

  • ഈജിപ്ഷ്യൻ ജനതയുടെ പ്രധാന സംഭാവനകൾ
    • സൗരപഞ്ചാംഗം
    • ദശാംശ സമ്പ്രദായം
    • ജലഘടികാരം
    • സൂര്യഘടികാരം
  • നിഴലിനെ അടിസ്ഥാനമാക്കി സമയം കണക്കാക്കുന്ന സൂര്യഘടികാരം നിർമ്മിച്ചു. 
  • ജലപ്രവാഹത്തിന്റെ അടിസ്ഥാനത്തിൽ സമയം നിർണയിച്ചിരുന്ന ജലഘടികാരം നിർമ്മിച്ചു. 
  • ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ നട്ടെല്ല് (അടിത്തറ)എന്നറിയപ്പെടുന്നത് - കൃഷി 
  • ഈജിപ്ഷ്യൻ ജനത ചെയ്തിരുന്ന മറ്റ് തൊഴിലുകൾ നെയ്ത്ത്, സ്ഫടികപാത്ര നിർമ്മാണം
  • സൂര്യനെ അടിസ്ഥാനമാക്കി കലണ്ടർ തയ്യാറാക്കി.
  • ഒരു വർഷത്തെ 365 ദിവസങ്ങളായി കണക്കാക്കിയിരുന്നു.
  • 30 ദിവസങ്ങളുള്ള 12 മാസങ്ങളായി ഒരു വർഷത്തെ വിഭജിച്ചു.
  • ബാക്കിവന്ന അഞ്ചുദിവസങ്ങൾ ആഘോഷങ്ങൾക്കായി മാറ്റിവച്ചിരുന്നു.
  • ത്രികോണം, ചതുരം എന്നിവയുടെ വിസ്തൃതി കണക്കാക്കാൻ അറിയാമായിരുന്ന സംസ്കാരം - ഈജിപ്ഷ്യൻ സംസ്കാരം
  • മനുഷ്യ ശിരസ്സും സിംഹത്തിന്റെ ഉടലു മുള്ള ഈജിപ്റ്റിലെ ശിൽപരൂപം - സ്ഫിങ്സ്

Related Questions:

പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ, പിരമിഡുകളും ഗ്രേറ്റ് സ്ഫിങ്ക്സും നിർമ്മിക്കപ്പെട്ട കാലഘട്ടം ?

ഈജിപ്റ്റുകാരുടെ പ്രധാന ദൈവം ?