രക്തത്തെ ഓക്സിജൻ സംവഹനത്തിന് സഹായിക്കുന്ന ധാതു ഘടകം :
Read Explanation:
രക്തം
- 'ജീവൻറെ നദി' എന്നറിയപ്പെടുന്നത് രക്തം
- രക്തത്തെക്കുറിച്ചുള്ള പഠനം - ഹെമറ്റോളജി
- രക്തകോശങ്ങളുടെ നിർമ്മാണ പ്രക്രിയ - ഹീമോപോയിസസ്
- രക്തത്തെ ഓക്സിജൻ സംവഹനത്തിന് സഹായിക്കുന്ന ധാതു ഘടകം - ഇരുമ്പ് (അയൺ Iron)
- ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം - ഹീമോഗ്ലോബിൻ
- ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു - ഇരുമ്പ്
- ഹീമോഗ്ലോബിൻ സ്ഥിതിചെയ്യുന്ന കോശം - അരുണരക്താണുക്കൾ
- രക്തത്തിന് ചുവപ്പു നിറം നൽകുന്ന വർണകം - ഹിമോഗ്ലോബിൻ
- ഹീമോഗ്ലോബിൻറെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം - ഹീമോഗ്ലോബിനോമീറ്റർ