Question:

തീപ്പെട്ടിയുടെ വശങ്ങളിൽ പുരട്ടുന്ന മൂലകം ഏത്?

Aഫോസ്ഫറസ്

Bസൾഫർ

Cമഗ്നീഷ്യം

Dഅയോഡിൻ

Answer:

A. ഫോസ്ഫറസ്

Explanation:

ഫോസ്ഫറസ് 

  • അറ്റോമിക നമ്പർ - 15 
  • ഫോസ്ഫറസ് എന്ന പദത്തിന്റെ അർത്ഥം - പ്രകാശം വഹിക്കുന്നു 
  • വെള്ളത്തിൽ സൂക്ഷിക്കുന്ന ഫോസ്ഫറസിന്റെ അലോട്രോപ് - വെളുത്ത ഫോസ്ഫറസ് 
  • വായുവിൽ കത്തുന്ന ഫോസ്ഫറസിന്റെ അലോട്രോപ്  - വെളുത്ത ഫോസ്ഫറസ്
  • വെളുത്ത ഫോസ്ഫറസ് അസ്ഥിരവും സാധാരണ സാഹചര്യങ്ങളിൽ മറ്റ് ഖര ഫോസ്ഫറസുകളെക്കാൾ കൂടിയ ക്രീയാശീലത ഉള്ളതുമാണ് 
  • അയണിന് സമാനമായ നിറമുള്ള ഫോസ്ഫറസിന്റെ അലോട്രോപ് - ചുവന്ന ഫോസ്ഫറസ് 
  • വെളുത്ത ഫോസ്ഫറസിനെക്കാൾ ക്രീയാശീലത കുറഞ്ഞ അലോട്രോപ് - ചുവന്ന ഫോസ്ഫറസ് 
  • വൈറ്റ് ഫോസ്ഫറസിനെ 573 K ൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന അലോട്രോപ് - ചുവന്ന ഫോസ്ഫറസ് 
  • തീപ്പെട്ടി കവറിന്റെ വശങ്ങളിൽ പുരട്ടുന്നത് - ചുവന്ന ഫോസ്ഫറസ് 
  • ചുവന്ന ഫോസ്ഫറസ് ഉയർന്ന ഊഷ്മാവിൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഫോസ്ഫറസിന്റെ അലോട്രോപ് - കറുത്ത ഫോസ്ഫറസ് 
  • α ഫോസ്ഫറസ് ,β ഫോസ്ഫറസ് എന്നിവയാണ് കറുത്ത ഫോസ്ഫറസിന്റെ രണ്ട് രൂപങ്ങൾ 

 


Related Questions:

പഴങ്ങളുടെ മണത്തിനും രുചിക്കും കാരണമായ ആസിഡ്?

ജെ ജെ തോംസൺ നോബൽ പുരസ്കാരം നേടി കൊടുത്ത വിഷയം?

ഒരു പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന ഏറ്റവും ചെറിയ കണിക ഏത് ?

ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?

i)ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്

(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്

(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.

 (iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു. 

അക്വാറീജിയയിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള അനുപാതം എത്ര?