Question:

വജ്രത്തിൽ അടങ്ങിയിട്ടുള്ള മൂലകമേത്?

Aഓക്സിജൻ

Bനൈട്രജൻ

Cകാർബൺ

Dസൾഫർ

Answer:

C. കാർബൺ

Explanation:

  • ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം - കാർബൺ 
  • കാർബണിന്റെ അറ്റോമിക നമ്പർ - 6 
  • കാർബണിന്റെ  സംയോജകത - 4 
  • വജ്രത്തിൽ അടങ്ങിയിട്ടുള്ള മൂലകം - കാർബൺ 
  • കാറ്റിനേഷൻ - ഒരേ മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നില നിൽക്കാനുള്ള കഴിവ് 
  • മറ്റ് മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷൻ കഴിവ് കൂടിയ മൂലകം - കാർബൺ 
  • കാർബണിക സംയുക്തങ്ങൾ  പ്രപഞ്ചത്തിൽ എണ്ണത്തിൽ കൂടുതൽ ഉണ്ടാകാനുള്ള കാരണം കാറ്റിനേഷൻ ആണ് 

Related Questions:

A(g) + 3B(g) ⇔ 2C(g) + താപം. ഈ രാസപ്രവർത്തനത്തിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം മാർഗ്ഗങ്ങളാണ് പുരോപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്നത്?

(i) C യുടെ ഗാഢത വർദ്ധിപ്പിക്കുന്നു

(ii) താപനില വർദ്ധിപ്പിക്കുന്നു

(iii) മർദ്ദം വർദ്ധിപ്പിക്കുന്നു

(iv) A യുടെ ഗാഢത വർദ്ധിപ്പിക്കുന്നു

'രാമൻ എഫക്ട്' എന്തിന്റെ പഠനത്തിന് ഉപയോഗിക്കുന്നു ?

മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം ആവിഷ്കരിച്ചത് ആര്?

കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനം ?

പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?