Question:
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപെടുന്ന മൂലകം ഏത് ?
Aഓക്സിജൻ
Bഹൈഡ്രജൻ
Cസിലിക്കൺ
Dഇരുമ്പ്
Answer:
A. ഓക്സിജൻ
Explanation:
ഓക്സിജൻ
- അറ്റോമിക നമ്പർ - 8
- കണ്ടെത്തിയത് - ജോസഫ് പ്രീസ്റ്റ്ലി (1774 )
- ഓക്സിജൻ എന്ന പേര് നൽകിയത് - ലാവോസിയ
- ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
- അന്തരീക്ഷത്തിൽ കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ( 21 % )
- ആസിഡ് ഉണ്ടാക്കുന്നത് എന്നർത്ഥം വരുന്ന മൂലകം
- ഓക്സിജൻ ദ്രാവകമായി മാറുന്ന താപനില - -183 °C / -297 °F
- ഓക്സിജൻ ഖരമായി മാറുന്ന താപനില - - 219 °C / -362 °F
- ഓക്സിജൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - അംശികസ്വേദനം
- ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനം - ജ്വലനം
- ഓക്സിജന്റെ പ്രധാന അലോട്രോപ്പ് - ഓസോൺ