Question:
കംപ്യൂട്ടർ ചിപ്പുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന മൂലകം ഏത്?
Aസിലിക്കൺ
Bഅലൂമിനിയം
Cസീസിയം
Dടിൻ
Answer:
A. സിലിക്കൺ
Explanation:
- സിലിക്കൺ ഒരു 14 -ാം ഗ്രൂപ്പ് മൂലകമാണ്
- അറ്റോമിക നമ്പർ - 14
- സിലിക്കാ രൂപത്തിലും സിലിക്കേറ്റ് രൂപത്തിലും സിലിക്കൺ ഭൂവൽക്കത്തിൽ കാണപ്പെടുന്നു
- ഭൂവൽക്കത്തിൽ രണ്ടാമതായി ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം - സിലിക്കൺ
- സിമന്റ് ,ഗ്ലാസ് ,സെറാമിക്കുകൾ എന്നിവയുടെ പ്രധാന ഘടകം - സിലിക്കൺ
- സിലിക്കൺ +4 ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നു
- അത്യധികം ശുദ്ധമായ സിലിക്കണും, ജർമ്മേനിയവും ട്രാൻസിസ്റ്ററുകളും , അർധചാലകങ്ങളും നിർമ്മിക്കാനുപയോഗിക്കുന്നു