App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകൾ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്?

  • ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡൻന്റായി തെരഞ്ഞെടുക്കപ്പെട്ടു
  • “പൂർണ്ണ സ്വരാജ്" പ്രമേയം പാസ്സാക്കി
  • 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി കൊണ്ടാടാൻ തീരുമാനിച്ചു

Aകറാച്ചി സമ്മേളനം

Bലാഹോർ സമ്മേളനം

Cകൽക്കത്താ സമ്മേളനം

Dനാഗ്‌പൂർ സമ്മേളനം

Answer:

B. ലാഹോർ സമ്മേളനം

Read Explanation:

ലാഹോർ സമ്മേളനം (1929)

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു 1929 ൽ ലാഹോറിൽ വച്ച് നടന്ന INC സമ്മേളനം 
  • ജവഹർലാൽ നെഹ്റുവായിരുന്നു അധ്യക്ഷൻ
  • ഇന്ത്യൻ സ്വാതന്ത്യസമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് (സമ്പൂർണസ്വാതന്ത്യം) ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭിക്കാനും  തീരുമാനിച്ചു.
  • ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവിൽ നിയമങ്ങളെ ലംഘിക്കുക എന്നതായിരുന്നു ഇതു കൊണ്ട് ഉദ്ദേശിച്ചത്.
  • വട്ടമേശ സമ്മേളനങ്ങൾ  ബഹിഷ്‌കരിക്കുവാനും സമ്മേളനത്തിൽ തീരുമാനമായി
  • ലാഹോർ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി, 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടു.

Related Questions:

The first Muslim President of Indian National Congress was:

1916 -ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?

In which annual session of Indian National Congress, C. Sankaran Nair was elected as the President?

ചേറ്റൂർ ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കു തെരഞ്ഞെടുക്കുക്കപ്പെട്ട സമ്മേളനം ?

'ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത്' എന്നു പറഞ്ഞ വൈസ്രോയി ആര്?