App Logo

No.1 PSC Learning App

1M+ Downloads

"ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ മത നിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും"; ഇങ്ങനെ ആരംഭിക്കുന്നത് ഭരണഘടനയുടെ ഏത് സവിശേഷത ആണ് ?

Aനിർദ്ദേശക തത്ത്വങ്ങൾ

Bആമുഖം

Cമൗലികാവകാശങ്ങൾ

Dനീതിന്യായ സംവിധാനം

Answer:

B. ആമുഖം

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം

ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും;

അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും;

ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും;

പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും;

അവരുടെയെല്ലാപേരുടെയുമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിൻറെ ഐക്യവും സുനിശ്ഛിതമാക്കിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും

സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണ ഘടനനിർമ്മാണ സഭയിൽ ഈ 1949 നവംബർ 26-ാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.


Related Questions:

Who quoted the Preamble of Indian Constitution as ‘Political Horoscope’?

ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം അവതരിപ്പിച്ചതാര് ?

According to the Preamble of the Constitution, India is a

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്നും അടിസ്ഥാന ഘടന നിലനിർത്തിക്കൊണ്ട് അനുഛേദം 368 ഉപയോഗിച്ച് അതിൽ ഭേദഗതി വരുത്താമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ്?

Which of the following is described as the ‘Soul of the Constitution’?