മനുഷ്യന്റെ അന്നപഥത്തിൽ നിന്നും ആഹാരപദാർത്ഥങ്ങൾ ശ്വാസനനാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്ന അടപ്പ് ഏത് ?
Aസീക്കം
Bകോളൻ
Cക്ലോമപിധാനം
Dസുഷുമ്ന
Answer:
C. ക്ലോമപിധാനം
Read Explanation:
ശ്വാസകോശ നാളത്തിലേക്കു ഭക്ഷണസാധനങ്ങൾ കടക്കാതെ തടയാൻ ശരീരത്തിൽ സംവിധാനമുണ്ട്.
ഇലപോലെ നേർത്ത ഒരടപ്പ്.
ക്ലോമപിധാനം എന്നു മലയാളത്തിലും എപ്പിഗ്ലോട്ടിസ് എന്ന് ഇംഗ്ലിഷിഷിലും പറയും.
ശ്വാസോച്‌ഛാസം നടക്കുമ്പോൾ തുറന്നിരിക്കുന്ന ഈ അടപ്പ്, ഭക്ഷണം വായിലേക്കു വീഴുമ്പോൾ പിന്നോട്ട് മറിഞ്ഞു ശ്വാസനാളത്തെ അടയ്‌ക്കും. അങ്ങനെ ഭക്ഷണവും വെള്ളവുമൊന്നും ശ്വാസനാളത്തിലേക്കു കടക്കാതെ തടയും.
എന്നാൽ തിരക്കിട്ട് ഭക്ഷണം വിഴുങ്ങുമ്പോഴും കൊറിക്കുന്നതിനിടെ ഭക്ഷണം ( കടല, ചിപ്‌സ് ഒക്കെ ) വായിലേക്ക് എറിയുമ്പോഴുമൊക്കെ ഈ അടപ്പ് അടയാനുള്ള സമയം കിട്ടാതെ പോകും.