ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തില്‍ പ്രചരിപ്പിച്ചത് ?
Aഡച്ചുകാര്‍
Bപോര്‍ച്ചുഗീസുകാര്‍
Cഅറബികള്‍
Dബ്രിട്ടീഷുകാര്‍
Answer:
B. പോര്‍ച്ചുഗീസുകാര്‍
Read Explanation:
ചവിട്ടു നാടകം
കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് ചവിട്ടു നാടകം.
കൊടുങ്ങല്ലൂരിന് വടക്ക് ചാവക്കാട് മുതൽ തെക്ക് കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിലെ ലത്തീൻ കാതോലിക്കരുടെ ഇടയിലാണ് ചവിട്ടു നാടകത്തിനു പ്രചാരം.
മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം.
ചവിട്ടുനാടകം പോർച്ചുഗീസ് പ്രാധാന്യമുള്ള കൊച്ചിയും കൊടുങ്ങലൂരുമാണ് ഈ കലാരൂപത്തിന്റെ മൂലത്തറവാടുകൾ.
ഉദയംപേരൂർ സൂനഹദോസിനു ശേഷം മാർത്തോമാ ക്രിസ്ത്യാനികൾ റോമൻ കാതോലിക്കരായതോടെ ചവിട്ടു നാടകങ്ങൾ തീരദേശങ്ങളിൽ നിന്നും തുറമുഖങ്ങളിൽ നിന്നും ഉൾനാടുകളിലേക്കു പ്രചരിച്ചു.