Question:

ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിലറിയപ്പെടുന്നു ?

Aമാൻഡമസ് റിട്ട്

Bസെർഷ്യോററി റിട്ട്

Cകോവാറന്റോ റിട്ട്

Dപ്രൊഹിബിഷൻ റിട്ട്

Answer:

A. മാൻഡമസ് റിട്ട്

Explanation:

റിട്ടുകൾ (Writs in Indian Constitution)

  • ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളാണിവ
  • മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനും നിർവഹണത്തിനും റിട്ടുകൾ നിർണായകമാണ്
  • സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 32
  • ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുഛേദം 226

ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

  1. ഹേബിയസ് കോർപ്പസ് (Habeas Corpus):
  • അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്. 
  • ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.
  • ഹേബിയസ് കോർപസ് എന്ന വാക്കിന്റെ ലാറ്റിൻ അർഥം ' ശരീരം ഹാജരാക്കുക ' എന്നതാണ് 
  1. മാൻഡമസ് (Mandamus):
  • വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.
  •  'ഞാൻ കൽപിക്കുന്നു ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് മാൻഡമസ് 
  1. ക്വോ വാറന്റോ (Quo-Warranto):
  • അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.
  •  'എന്തധികാരം കൊണ്ട് ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് ക്വോവാറന്റോ
  1. സെർഷ്യോററി (Certiorari):
  •  അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.
  •  ' ഒരു കാര്യത്തെപ്പറ്റി അറിവ് കൊടുക്കുക ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് സെർഷിയോററി ' 
  1. പ്രൊഹിബിഷൻ (Prohibition): 
  • കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

Related Questions:

സുപ്രീംകോടതി പുറത്തിറക്കിയ ശൈലി പുസ്തകം അനുസരിച്ച് "പൂവാലശല്യം" എന്നതിന് അഭികാമ്യമായ വാക്ക് ഏത് ?

The feature "power of Judicial review" is borrowed from which of the following country

സുപ്രീം കോടതിയുടെ ആസ്ഥാനം ഡൽഹി ആണെന്നും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ എവിടെവെച്ചും ചീഫ് ജസ്റ്റിസിന് സിറ്റിംഗ് നടത്താമെന്നും പറയുന്ന ആർട്ടിക്കിൾ ?

Article 29 of the Constitution of India grants which of the following rights?

ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതിവിധി ?