ഏത് സ്വതന്ത്രസമര സേനാനിയുടെ ജന്മവാർഷിക ദിനമാണ് ' ജൻജാതിയ ഗൗരവ് ദിവസ് ' എന്ന പേരിൽ ആഘോഷിക്കുന്നത് ?
Aതിരോട്ട് സിംഗ്
Bറാണി ഗൈഡിൻലിയു
Cഅല്ലൂരി സീതാ റാം രാജു
Dബിർസ മുണ്ട
Answer:
D. ബിർസ മുണ്ട
Read Explanation:
ബിർസ മുണ്ട
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ആദിവാസി സ്വാതന്ത്ര്യ സമര നേതാവ്.
റാഞ്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ മുണ്ഡ ആദിവാസികൾ നടത്തിയ "ഉൽഗുലാന്"സമരത്തിൻ്റെ നേതാവ്.
ഇന്ത്യൻ പാർലമെന്റിൽ ഛായാചിത്രം സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരേ ഒരു ആദിവാസി നേതാവ്.
മഹാശ്വേതാ ദേവിയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച "ആരണ്യേ അധികാർ"(1979) എന്ന നോവലിലെ കേന്ദ്ര കഥാപാത്രം ബിർസ മുണ്ടയാണ്.
2021ൽ കേന്ദ്രമന്ത്രിസഭ, ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകളെ സ്മരിക്കാൻ ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ന് 'ജൻജാതിയ ഗൗരവ് ദിവസ് ആയി ആചരിക്കാൻ തീരുമാനിച്ചു