Question:
ഏറ്റവും കൂടുതൽ കലോറിക മൂല്യമുള്ള ഇന്ധനമേത് ?
Aഎൽ.പി.ജി
Bപെട്രോൾ
Cബയോഗ്യാസ്
Dഹൈഡ്രജൻ
Answer:
D. ഹൈഡ്രജൻ
Explanation:
ഇന്ധനം (Fuel):
ജ്വലന സമയത്ത്, ഉപയോഗ യോഗ്യമായ അളവിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്ന ഏതൊരു വസ്തുവും, ഇന്ധനം എന്നറിയപ്പെടുന്നു.
ഇന്ധനങ്ങളെ 2 ആയി തരം തിരിക്കാം:
- പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സ്
ഉദാഹരണം: സൗരോർജ്ജം
- പുനരുൽപ്പാദിപ്പിക്കാനാവാത്ത ഊർജ്ജ സ്രോതസ്സ്
ഉദാഹരണം: ഫോസിൽ ഇന്ധനങ്ങൾ
കലോറിക് മൂല്യം (Caloric Value):
ഒരു കിലോ ഇന്ധനം കത്തിക്കുമ്പോൾ, ഉണ്ടാകുന്ന ഊർജത്തെ അതിന്റെ കലോറിക് മൂല്യം എന്ന് വിളിക്കുന്നു.
അനുയോജ്യമായ ഇന്ധനത്തിന്റെ സവിശേഷതകൾ:
- എളുപ്പത്തിൽ ലഭ്യമാണ്
- വിലകുറഞ്ഞതാണ്
- മിതമായ നിരക്കിൽ വായുവിൽ എളുപ്പത്തിൽ കത്തുന്നു
- വലിയ അളവിൽ ഊർജ്ജം പുറത്തു വിടുന്നു
- ഹാനികരമായേക്കാവുന്ന അനഭിലഷണീയമായ വസ്തുക്കളൊന്നും അവശേഷിപ്പിക്കാൻ പാടില്ല
- പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാൻ പാടില്ല