Question:

ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.ബി.ആർ.അംബേദ്കർ വിശേഷിപ്പിച്ചത് ഏത് മൗലികാവകാശത്തെയാണ് ?

Aസമത്വത്തിനുള്ള അവകാശം

Bചൂഷണത്തിനെതിരെയുള്ള അവകാശം

Cഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

Dസംസ്കാരികവും വ്യവസായവുമായ അവകാശം

Answer:

C. ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

Explanation:

  • ഭരണഘടനയുടെ ആർട്ടിക്കിൾ 32 ൽ ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നു
  • ഇന്ത്യൻ ഭരണഘടനയുടെ ഭാഗം മൂന്നിൽ 6 മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് 

മൗലികാവകാശങ്ങൾ 

  1. സമത്വാവകാശം (ആർട്ടിക്കിൾ 14 -18 )
  2. സ്വാതന്ത്രത്തിനുള്ള അവകാശം (ആർട്ടിക്കിൾ 19 -22 )
  3. ചൂഷണത്തിനെതിരെയുള്ള അവകാശം (ആർട്ടിക്കിൾ 23 ,24 )
  4. മതസ്വാതന്ത്രത്തിനുള്ള അവകാശം (ആർട്ടിക്കിൾ 25 -28 )
  5. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (ആർട്ടിക്കിൾ 29 -30 )
  6. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം (ആർട്ടിക്കിൾ 32 )

Related Questions:

നിയമത്തിന്റെ അനുമതിയോടെയല്ലാതെ ജീവനും സ്വത്തിനും അപായം സംഭവിക്കാതിരിക്കാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം:

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശം എന്ന ആശയം കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ് ?

പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് എന്ന് പുന നവീകരണം നടത്തിയ ആര്‍ട്ടിക്കിള്‍?

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ആണ് താഴെ നൽകിയിരിക്കുന്നത്.ശരിയായവ തിരഞ്ഞെടുക്കുക:

 (i) ഭാഗം III ൽ ഉൾപ്പെടുത്തിയിരിക്കുന്നു

(ii) റഷ്യൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടത്

(iii) ന്യായവാദാർഹമായത്

(iv) സ്വത്തവകാശത്തെ ഒഴിവാക്കി

ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാക്കിയ വർഷം ?