നാസി പാർട്ടി 1932ലെ പ്രത്യേക ഫെഡറൽ തെരഞ്ഞെടുപ്പ് വിജയിച്ചു. വിജയകരമല്ലാത്ത കേന്ദ്രമന്ത്രിസഭകളുടെ ഒരു പരമ്പരക്കു ശേഷം ഹിണ്ടൻബർഗ് അഡോൾഫ് ഹിറ്റ്ലറെ 1933ൽ ജർമ്മനിയുടെ ചാൻസലറായി പ്രഖ്യാപിച്ചു. റീച്സ്റ്റാഗിലെ തീപ്പിടുത്തത്തിനു ശേഷം പൊതു അവകാശങ്ങൾ റദ്ദ് ആക്കിക്കൊണ്ട് വിധി വരികയും ആഴ്ചകൾക്കുളിൽ ആദ്യ നാസി കോൺസൻട്രേഷൻ ക്യാമ്പ് ഡചാവിൽ തുറക്കുകയും ചെയ്തു. 1933 ലെ ആക്ട് ഹിറ്റ്ലർക്കു പരിധികളില്ലാത്ത നിയമാധികാരം കൊടുത്തു. തുടർന്ന് ഹിറ്റ്ലറുടെ ഗവണ്മെന്റ് ഒരു കേന്ദ്രീകൃത സർവ്വാധിപത്യ രാജ്യം സ്ഥാപിക്കുകയും ലീഗ് ഓഫ് നാഷൻസിൽ നിന്ന് പിൻവാങ്ങുകയും സൈനിക പുനരായുധീകരണം ആരംഭിക്കുകയും ചെയ്തു